ജഡേജയുടെ ചെറുത്തുനിൽപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ; വിൻഡീസിന്റെ എട്ട് വിക്കറ്റുകൾ പിഴുതു
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാമിന്നിംഗ്സിൽ 297 റൺസിന് പുറത്താകേണ്ടി വന്നെങ്കിലും രണ്ടാം ദിനത്തിൽ വിൻഡീസിന്റെ എട്ട് വിക്കറ്റുകൾ പിഴുതാണ് ഇന്ത്യ തിരിച്ചടിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് 8ന് 189 റൺസ് എന്ന നിലയിലാണ്. നിലവിൽ 108 റൺസ് പിറകിലാണ് ആതിഥേയർ
അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമയുടെ പ്രകടനമാണ് വിൻഡീസിനെ തകർത്തത്. ബുമ്ര, ഷമി, ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 48 റൺസെടുത്ത ചേസ് ആണ് വിൻഡീസ് ടോപ് സ്കോറർ. ഹോപ് 24, ഹേറ്റ്മേയർ 35, ബ്രാവോ 18, കാംപെൽ 23 റൺസെടുത്തു. നായകൻ ഹോൾഡർ 10 റൺസുമായി ക്രീസിലുണ്ട്.
നേരത്തെ വാലറ്റത്ത് ജഡേജയുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 297ൽ എത്തിച്ചത്. ജഡേജ 58 റൺസെടുത്ത് പത്താം വിക്കറ്റായാണ് പുറത്തായത്. ഇഷാന്ത് ശർമ 19 റൺസും റിഷഭ് പന്ത് 24 റൺസും ബുമ്ര നാല് റൺസുമെടുത്തു.