കോഹ്ലിക്കും രഹാനെക്കും അർധ സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എന്ന നിലയിലാണ്. 7 വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്ക് നിലവിൽ 260 റൺസിന്റെ ലീഡുണ്ട്

മൂന്നാം ദിനത്തിൽ വിൻഡീസിനെ 222 റൺസിന് പുറത്താക്കിയാണ് ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ആരംഭിച്ചത്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 297 റൺസാണ് എടുത്തത്. അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമയാണ് വിൻഡീസിനെ തകർത്തത്. ജഡേജ, ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും ബുമ്ര ഒരു വിക്കറ്റുമെടുത്തു.

രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് മായങ്ക് അഗർവാളിനെ തുടക്കത്തിലെ നഷ്ടപ്പെട്ടു. മായങ്ക് 16 റൺസെടുത്ത് പുറത്തായി. കെ എൽ രാഹുൽ 38 റൺസിനും പൂജാര 25 റൺസിനും വീണു. മൂന്നാം ദിനം അവസാനിക്കുമ്പോൾ കോഹ്ലി 51 റൺസുമായും രഹാനെ 53 റൺസുമായും ക്രീസിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *