വിൻഡീസിനെ ചുരുട്ടിക്കൂട്ടി ബുമ്രയും ഇഷാന്തും ഷമിയും; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 318 റൺസിന്റെ കൂറ്റൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. 318 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. വിജയലക്ഷ്യമായ 419 റൺസ് തേടിയിറങ്ങിയ വിൻഡീസിനെ 100 റൺസിൽ ഇന്ത്യൻ പേസർമാർ എറിഞ്ഞിടുകയായിരുന്നു. ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ നേടിയ ബുമ്രയാണ് വിൻഡീസ് നിരയിൽ കൂടുതൽ നാശം വിതച്ചത്. ഇഷാന്ത് മൂന്നും ഷമി രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.

അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി മികവിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 343ന് ഏഴ് വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രഹാനെ 102 റൺസ് എടുത്തു പുറത്തായി. ഹനുമ വിഹാരി 93 റൺസെടുത്തു. കോഹ്ലി 51, കെ എൽ രാഹുൽ 38, പൂജാര 25, മായങ്ക് 16 റൺസെടുത്തു. 418 റൺസിന്റെ ലീഡ് സ്വന്തമാക്കിയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്.

38 റൺസെടുത്ത കമർ റോച്ചാണ് വിൻഡീസ് ടോപ് സ്‌കോറർ. അവസാന ബാറ്റ്‌സ്മാനായ കമ്മിൻസ് 19ും ചേസ് 12 റൺസുമെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *