രോഹിതിന്റെയും അമ്പട്ടി റായിഡുവിന്റെയും ബാറ്റിംഗ് ഗർജനം; ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ.

  • 220
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. തകർപ്പൻ സെഞ്ച്വറികൾ നേടിയ ഹിറ്റ്മാൻ രോഹിത് ശർമയുടെയും അമ്പട്ടി റായിഡുവിന്റെയും മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് എടുത്തു. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

പരമ്പരയിൽ ഇതുവരെ കണ്ടതിൽ നിന്നും വിഭിന്നമായി മികച്ച രീതിയിലാണ് ഓപണർമാർ തുടങ്ങിയത്. സ്‌കോർ 71 ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 38 റൺസെടുത്ത ശിഖർ ധവാനാണ് പുറത്തായത്. പിന്നാലെ എത്തിയ വിരാട് കോഹ്ലി ആദ്യമായി പരമ്പരയിൽ പരാജയപ്പെട്ടു. 16 റൺസെടുത്ത കോഹ്ലിയും പുറത്തായതോടെ ഇന്ത്യ തകർച്ചയെ നേരിടുമെന്ന് കരുതിയെങ്കിലും രോഹിത് ശർമ ബാറ്റിംഗ് വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു

98 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ഇതിന് ശേഷം സ്‌കോറിംഗിന്റെ വേഗത വർധിപ്പിച്ചു. വീണ്ടുമൊരു ഇരട്ട സെഞ്ച്വറിയിലേക്ക് എത്തുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും 43.5 ഓവറിൽ രോഹിത് വീണു. 137 പന്തിൽ 20 ഫോറുകളും 4 സിക്‌സറുകളുമടക്കം 162 റൺസാണ് ഹിറ്റ്മാൻ അടിച്ചുകൂട്ടിയത്.

അതേസമയം മറുവശത്ത് അമ്പട്ടി റായിഡുവും തകർപ്പനടികളുമായി മുന്നോട്ടു പോകുകയായിരുന്നു. 80 പന്തിൽ 4 സിക്‌സറും എട്ട് ഫോറുകളും സഹിതമാണ് റായിഡു സെഞ്ച്വറി തികച്ചത്. എന്നാൽ സെഞ്ച്വറിക്ക് പിന്നാലെ റായിഡു റൺ ഔട്ടാകുകയായിരുന്നു. 81 പന്തിൽ 100 റൺസായിരുന്നു റായിഡുവിന്റെ സമ്പാദ്യം. രോഹിതും റായിഡുവും ചേർന്ന മൂന്നാം വിക്കറ്റ് പാർട്ണർഷിപ്പിൽ 211 റൺസാണ് അടിച്ചുകൂട്ടിയത്.

ധോണി ഒരിക്കൽ കൂടി പരാജയപ്പെട്ടു. 23 റൺസാണ് ധോണി എടുത്തത്. കളി അവസാനിക്കുമ്പോൾ ജഡേജ 7 റൺസുമായും കേദാർ ജാദവ് 16 റൺസുമായും പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി കമറോച്ച് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നഴ്‌സ്, പോൾ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് സമനില പാലിക്കുകയാണ്. ഇന്നത്തെ മത്സരം രണ്ട് ടീമുകൾക്കും നിർണായകമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *