അവസാന പന്തിൽ ജയം; ടി20 പരമ്പരയിലും വിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ

  • 194
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലും ഇന്ത്യക്ക് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ജയിച്ചത്. അവസാന പന്തിലാണ് ഇന്ത്യ വിജയറൺ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു

ധവാന്റെയും റിഷഭ് പന്തിന്റെയും ബാറ്റിംഗാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 62 പന്തിൽ രണ്ട് സിക്‌സും 10 ഫോറും സഹിതം ധവാൻ 92 റൺസെടുത്ത് പുറത്തായി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ധവാൻ പുറത്താകുന്നത്. 38 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം പന്ത് 58 റൺസെടുത്തു. കെ എൽ രാഹുൽ 17 റൺസെടുത്തു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *