വിന്‍ഡീസിനെതിരായ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

  • 67
    Shares

വെസ്റ്റ് ഇൻഡീസിനെതിരായി നടക്കുന്ന അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലുണ്ടായിരുന്ന ടീമിൽ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. പകരം ഭുവനേശ്വർ കുമാറും ജസ്പ്രിത് ഭുംറയും തിരിച്ചെത്തി. ഒക്ടോബർ 27ന് പൂനെയിലാണ് മൂന്നാം ഏകദിനം. നാലാം ഏകദിനം 29ന് മുംബൈയിലും അഞ്ചാം ഏകദിനം നവംബർ 1ന് തിരുവനന്തപുരത്തും നടക്കും

ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശം പ്രകടനമാണ് ഷമി പുറത്തുപോകാൻ കാരണം. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ മാത്രമെടുത്ത പേസർ 140 റൺസാണ് വിട്ടു കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *