വിൻഡീസിന്റെ ഇന്ത്യൻ പര്യടനം; അഞ്ചാം ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്ത്

Loading...
  • 160
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരക്രമം ബിസിസിഐ പുറത്തിറക്കി. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ മത്സരക്രമത്തിലെ അഞ്ചാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ് വിൻഡീസുമായുള്ളത്. ഒക്ടോബർ 4ന് ആരംഭിക്കുന്ന വിൻഡീസിന്റെ ഇന്ത്യൻ പര്യടനം നവംബർ 11ന് അവസാനിക്കും

പരമ്പരയിലെ മൂന്നാം ഏകദിനം കാര്യവട്ടത്ത് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൊച്ചിയിൽ ഐഎസ്എൽ നടക്കുന്നത് ചൂണ്ടിക്കാട്ടി ഉയർന്ന എതിർപ്പുകൾ പരിഗണിച്ചാണ് മത്സരം കാര്യവട്ടത്തേക്ക് മാറ്റിയത്. രാജ്യാന്തര ഫുട്‌ബോൾ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു

ഒക്ടോബർ 4 മുതൽ എട്ട് വരെ രാജ്‌കോട്ടിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. ഒക്ടോബർ 12-16ൽ ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റ്. ഒക്ടോബർ 21, 24, 27, 29, നവംബർ 1 തീയതികളിലായി ഗുവാഹത്തി, ഇൻഡോർ, പൂനെ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങൾ. നവംബർ 4, 6, 11 തീയതികളിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്. കൊൽക്കത്ത, ലക്‌നൗ, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *