മൂന്നാം ടി20യിലും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ; കോഹ്ലിക്കും പന്തിനും അർധ സെഞ്ച്വറി

Loading...

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലും ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 19.1 ഓവറിൽ ലക്ഷ്യം കണ്ടു

ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർ അർധ സെഞ്ച്വറി നേടി. കോഹ്ലി 59 റൺസെടുത്ത് പുറത്തായപ്പോൾ പന്ത് 65 റൺസുമായി പുറത്താകാതെ തുടർന്നു. കെ എൽ രാഹുൽ 20 റൺസും ധവാൻ 3 റൺസിനും പുറത്തായി.

നേരത്തെ ദീപക് ചഹാറിന്റെ തകർപ്പൻ ബൗളിംഗാണ് വിൻഡീസിനെ വലിയ സ്‌കോർ എത്തിക്കുന്നതിൽ നിന്നും തടഞ്ഞത്. ചാഹർ 3 ഓവറിൽ നാല് റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി. സൈനി 2 വിക്കറ്റും രാഹുൽ ചഹാർ ഒരു വിക്കറ്റുമെടുത്തു.

58 റൺസെടുത്ത പൊള്ളാർഡാണ് വിൻഡീസ് ടോപ് സ്‌കോറർ. പവൽ 32 റൺസും പൂരൻ 17 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *