എറിഞ്ഞിട്ടു, പിന്നെ രോഹിതും കോഹ്ലിയും അടിച്ചുതകർത്തു; കാര്യവട്ടത്ത് ഇന്ത്യക്ക് 9 വിക്കറ്റ് ജയം

  • 341
    Shares

കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. വിജയലക്ഷ്യമായ 105 റൺസ് ഇന്ത്യ 14.5  ഓവറിൽ മറികടന്നു. അനായാസമായിരുന്നു ഇന്ത്യൻ ജയം. തുടക്കത്തിൽ ശിഖർ ധവാനെ നഷ്ടപ്പെട്ടെങ്കിലും രോഹിതും കോഹ്ലിയും ചേർന്ന് തകർത്തടിച്ച് ഇന്ത്യൻ ജയം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി.

ടോസ് നേടിയ വിൻഡീസ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുകുത്താനായിരുന്നു വിൻഡീസിന്റെ വിധി. 31.5 ഓവറിൽ വെറും 104 റൺസിന് അവർ എല്ലാവരും പുറത്തായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റുകൾ വീഴ്ത്തി

മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ധവാനെ തുടക്കത്തിലെ നഷ്ടപ്പെട്ടു. 6 റൺസാണ് ധവാൻ എടുത്തത്. പിന്നീട് കോഹ്ലിയും രോഹിതും ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ വിജയത്തിലേക്ക് എത്തിച്ചു. രോഹിത് ശർമ 56 പന്തിൽ നാല് സിക്‌സറുകളും അഞ്ച് ഫോറും സഹിതം 63 റൺസുമായും കോഹ്ലി 29 പന്തിൽ ആറ് ഫോറുകൾ സഹിതം 33 റൺസുമായും പുറത്താകാതെ നിന്നു. 211 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്‌

Leave a Reply

Your email address will not be published. Required fields are marked *