‘ധോണിക്ക് പകരക്കാരനായി റിഷഭ് പന്ത് ‘; വിൻഡീസിനെതിരായ ഏകദിന ടീമിൽ

  • 139
    Shares

മഹേന്ദ്ര സിംഗ് ധോണി ഏകദിനത്തിൽ നിന്നും വിരമിച്ചതിന് ശേഷം പകരക്കാരനായി ആരെ കണ്ടെത്തുമെന്ന നീണ്ട കാലത്തെ പരിശോധനക്ക് സെലക്ടർമാർ ഉത്തരം കണ്ടെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ധോണിക്കൊപ്പം റിഷഭ് പന്തിനെയും ഉൾപ്പെടുത്തിയാണ് സെലക്ടർമാർ ഇതിന് ഉത്തരം നൽകിയത്.

ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരായ ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനമാണ് പന്തിന് ഏകദിന ടീമിലേക്കുള്ള വഴി തുറന്നത്. മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമാണ് പന്ത് ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നത്. അതേസമയം ദിനേശ് കാർത്തിക്കിന് ടീമിൽ ഇടം നേടാനായിട്ടില്ല. ധോണി ടീമിലുള്ള കാലത്തോളം ഫസ്റ്റ് കീപ്പർ ധോണി തന്നെയായിരിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് പറഞ്ഞു. അതേസമയം പന്ത് അവസാന ഇലവനിൽ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പട്ടി റായിഡു, മനീഷ് പാണ്‌ഢെ, എം എസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്, ഷാർദൂൽ താക്കൂർ, കെ എൽ രാഹുൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *