കോഹ്ലിയുടെ തീരുമാനം പാളി; ഇന്ത്യക്കെതിരെ വിൻഡീസിന് കൂറ്റൻ സ്‌കോർ

  • 70
    Shares

ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ വിൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് എടുത്തു. മിന്നൽ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിൻഡീസിന് തുണയായത്. ടോസ് നേടി വിൻഡീസിനെ ബാറ്റിംഗിന് അയച്ച വിരാട് കോഹ്ലിയുടെ തീരുമാനം പാളുന്നതായിരുന്നു വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാരിൽ നിന്നുള്ള പ്രകടനം

78 പന്തിൽ ആറ് വീതം സിക്‌സും ഫോറും പറത്തിയാണ് ഹെറ്റ്മയർ 106 റൺസ് എടുത്തത്. ഓപണർ പവൽ 39 പന്തിൽ രണ്ട് സിക്‌സും 6 ഫോറും സഹിതം 51 റൺസെടുത്തു. ഹോപ് 32ഉം ഹോൾഡർ 38, ബിഷു 22, കമർ റോച്ച് 26ഉം റൺസെടുത്തു

ഇന്ത്യക്കായി ചാഹൽ 3 വിക്കറ്റുകൾ വീഴ്ത്തി. ഷമി 2 വിക്കറ്റുകൾ നേടിയെങ്കിലും 10 ഓവറിൽ 81 റൺസ് വിട്ടു കൊടുത്തു. ജഡേജയും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഖലീൽ അഹമ്മദ് ഒരു വിക്കറ്റെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *