ഏകദിന ശൈലിയിൽ ഇന്ത്യൻ ആക്രമണം; തകർത്തടിച്ച് പൃഥ്വിക്ക് അർധസെഞ്ച്വറി

  • 78
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ബാറ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ ഓപണർ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും ക്രീസിൽ ഒത്തുചേർന്ന പൃഥ്വി ഷായും ചേതേശ്വർ പൂജാരയും ചേർന്ന് ഏകദിന ശൈലിയിൽ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. 5.32 ശരാശരിയിലാണ് ഇന്ത്യൻ സ്‌കോറിംഗ്

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗാണ് രാജ്‌കോട്ടിൽ കണ്ടത്. 74 പന്തുകളിൽ നിന്നാണ് 75 റൺസ് പൃഥ്വി ഷാ എടുത്ത് നിൽക്കുന്നത്. 11 ഫോറുകൾ സഹിതമാണ് ഈ പതിനെട്ടുകാരൻ 75 റൺസ് എടുത്തിരിക്കുന്നത്.

74 പന്തിൽ 56 റൺസുമായി ചേതേശ്വർ പൂജാരയും ക്രീസിൽ തുടരുകയാണ്. 9 ഫോറുകൾ പൂജാര ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *