ഒന്നാം ദിനം പിടിച്ചുനിന്ന് വെസ്റ്റ് ഇൻഡീസ്; ഏഴിന് 295 റൺസ്
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് തരക്കേടില്ലാത്ത സ്കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എടുത്തിട്ടുണ്ട്. ടോസ് നേടിയ അവർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തകർച്ചയെ നേരിട്ടെങ്കിലും ക്രീസിൽ തുടരുന്ന റോസ്റ്റൺ ചേസിന്റെ മികവിൽ വിൻഡീസ് ഓൾ ഔട്ടാകാതെ പിടിച്ചുനിൽക്കുവാണ്
ചേസ് 98 റൺസുമായി ക്രീസിലുണ്ട്. നായകൻ ജേസൺ ഹോൾഡർ 52 റൺസെടുത്ത് പുറത്തായി. ഹോസ് 36ഉം പവൽ 22ഉം ഡൗറിച്ച് 30ഉം റൺസെടുത്തു. ഇന്ത്യക്കായി ഉമേഷ് യാദവും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ ഒരു വിക്കറ്റെടുത്തു.