സെഞ്ച്വറിയുമായി നായകൻ നയിച്ചു; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

Loading...

വെസ്റ്റ് ഇൻഡിസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 59 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് എടുത്തു. മഴയെ തുടർന്ന് വിൻഡീസിന്റെ ലക്ഷ്യം 46 ഓവറിൽ 270 ആയി പുനർനിശ്ചയിക്കുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് പക്ഷേ 42 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ശ്രേയസ്സ് അയ്യരുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. കോഹ്ലി 120 റൺസെടുത്തു. ശ്രേയസ്സ് അയ്യർ 71 റൺസെടുത്തു. ധവാൻ 2, രോഹിത് ശർമ 18, കേദാർ ജാദവ് 16, രവീന്ദ്ര ജഡേജ പുറത്താകാതെ 16 റൺസുമെടുത്തു.

വിൻഡീസ് നിരയിൽ 65 റൺസെടുത്ത എൽവിൻ ലെവിസാണ് ടോപ് സ്‌കോറർ. പൂരൻ 42 റൺസും ഹീറ്റ്‌മേയർ, ചേസ് എന്നിവർ 18 വീതവും റൺസ് സ്‌കോർ ചെയ്തു. ഇന്ത്യക്ക് വേണ്ടി ഭൂവനേശ്വർ കുമാർ 4 വിക്കറ്റുകൾ വീഴ്ത്തി. ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതവും ഖലീൽ അഹമ്മദ്, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *