രണ്ടാം ടി20യിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; പരമ്പര സ്വന്തമാക്കി

Loading...

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 22 റൺസിനാണ് ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു നിൽക്കെയാണ് മഴയും മിന്നലുമെത്തിയത്.

രോഹിത് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോർ 167ൽ എത്തിച്ചത്. രോഹിത് 51 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 67 റൺസെടുത്തു. കോഹ്ലി 28, ധവാൻ 23, കൃനാൽ പാണ്ഡ്യ 20 റൺസെടുത്തു. റിഷഭ് പന്ത് 4 റൺസുമായി മടങ്ങി.

വിൻഡീസ് നിരയിൽ റോവ്മാൻ പവലും പൂരനും മാത്രമാണ് തിളങ്ങിയത്. പവൽ 34 പന്തിൽ 54 റൺസെടുത്തും പൂരൻ 19 റൺസെടുത്തും പുറത്തായി. മത്സരം നിർത്തിവെക്കുമ്പോൾ എട്ട് റൺസുമായി പൊള്ളാർഡും 6 റൺസുമായി ഹേറ്റ്‌മെയറുമായിരുന്നു ക്രീസിൽ. ഇന്ത്യക്ക് വേണ്ടി കൃനാൽ പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *