ഹൈദരാബാദ് ടെസ്റ്റിൽ വിൻഡീസ് പൊരുതുന്നു; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  • 14
    Shares

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലാണ് വിൻഡീസ് ഇപ്പോൾ. 15 റൺസുമായി ജേസൺ ഹോൾഡറും 58 റൺസുമായി റോസ്റ്റൻ ചേസുമാണ് ക്രീസിൽ

113 റൺസ് എടുക്കുന്നതിനിടെ വിൻഡീസിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഹോപ് 36ഉം ഡൗറിച്ച് 30ഉം റൺസെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും ഉമേഷ് യാദവ് രണ്ടും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *