ചേസിന്റെ സെഞ്ച്വറി മികവിൽ വിൻഡീസ് 311ന് പുറത്ത്; തകർത്തടിച്ച് ഇന്ത്യ ആരംഭിച്ചു

  • 87
    Shares

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ഒന്നാമിന്നിംഗ്‌സിൽ 311 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ റോസ്റ്റൻ ചേസിന്റെ മികവിലാണ് വിൻഡീസ് സ്‌കോർ 300 കടത്തിയത്. ചേസ് 106 റൺസെടുത്ത് പുറത്തായി.

ഹോൾഡർ 52ഉം ഹോപ് 36, പവൽ 22, ഡൗറിച്ച് 30ഉം റൺസെടുത്തു. ഇന്ത്യക്കായി ഉമേഷ് യാദവ് ആറ് വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ദിനമായ ഇന്ന് വീണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് ഉമേഷ് യാദവാണ്. അശ്വിൻ ഒന്നും കുൽദീപ് യാദവ് മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 9 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുത്തിട്ടുണ്ട്. 4 റൺസെടുത്ത കെഎൽ രാഹുലാണ് പുറത്തായത്. 30 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 42 റൺസെടുത്ത പൃഥ്വി ഷാ ക്രീസിൽ തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *