ടോസ് നേടിയ വിൻഡീസ് ബാറ്റ് ചെയ്യുന്നു; ശാർദൂലിന് ടെസ്റ്റിൽ അരങ്ങേറ്റം

  • 9
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ടെസ്റ്റിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഹൈദരാബാദിൽ കളിക്കാനിറങ്ങിയത്. മുഹമ്മദ് ഷമിക്ക് പകരം ഷാർദൂൽ ഠാക്കൂർ ടീമിലെത്തി. ശാർദൂലിന്റെ അരങ്ങേറ്റ മത്സരമാണിത്

വിൻഡീസ് നിരയിൽ നായകൻ ജേസൺ ഹോൾഡർ ടീമിൽ തിരിച്ചെത്തി. പരുക്കിനെ തുടർന്ന് ഹോൾഡർ രാജ്‌കോട്ട് ടെസ്റ്റിൽ കളിച്ചിുന്നില്ല.

നല്ല തുടക്കമാണ് വെസ്റ്റ് ഇൻഡീസിന് ലഭിച്ചിരിക്കുന്നത്. മത്സരം ഏഴോവർ പിന്നിടുമ്പോൾ വിൻഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസ് എടുത്തിട്ടുണ്ട്. ക്രെയ്ഗ് ബ്രെയ്ത്ത് വേറ്റ് 10 റൺസുമായും കീറൺ പവൽ 16 റൺസുമായും ക്രീസിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *