വിജയത്തുടർച്ചയിൽ ഇന്ത്യ; ആദ്യ ടി20യിൽ വിൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്തു

  • 66
    Shares

കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 110 റൺസ് 13 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കുകയായിരുന്നു

ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു. ആറ് റൺസെടുത്ത രോഹിത് ശർമ തുടക്കത്തിലെ പുറത്തായി. പിന്നാലെ ധവാനും ഋഷഭ് പന്തും കെ എൽ രാഹുലും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ ഒരറ്റത്ത് പിടിച്ചു നിന്ന കാർത്തിക്കും മനീഷ് പാണ്ഡെയും ചേർന്ന് ഇന്ത്യയുടെ സമ്മർദം കുറച്ചു. മനീഷ് പാണ്ഡെ പുറത്തായ ശേഷം ക്രീസിലെത്തിയ കൃനാൽ പാണ്ഡ്യയൊടൊപ്പം ചേർന്ന് കാർത്തിക് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു

കാർത്തിക്ക് 31 റൺസുമായും കൃനാൽ പാണ്ഡ്യ 21 റൺസുമായും പുറത്താകാതെ നിന്നു. 9 പന്തിൽ മൂന്ന് ഫോറുകൾ സഹിതമാണ് കൃനാൽ 21 റൺസ് എടുത്തത്. ടി 20യിൽ കൃനാൽ പാണ്ഡ്യയുടെ അരങ്ങേറ്റമായിരുന്നു ഇന്നലെ. മനീഷ് പാണ്ഡെ 19 റൺസെടുത്തു.

27 റൺസെടുത്ത ഫാബിയൻ അലനാണ് വിൻഡീസിന്റെ ടോപ് സ്‌കോറരർ. പോൾ 15 റൺസും പൊള്ളാർഡ്, ഹോപ് എന്നിവർ 14 റൺസുമെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴത്തിയപ്പോൾ ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്, ബുമ്ര, കൃനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *