വിൻഡീസിനെതിരെ ഇന്ത്യക്ക് അനായാസ ജയം; അരങ്ങേറ്റക്കാരൻ സെയ്‌നി പ്ലെയർ ഓഫ് ദ മാച്ച്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 17.2 ഓവറിൽ മറികടന്നു. ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയ നവ്ദീപ് സെയ്‌നിയാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരന്നു. 33 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. ഓപണർമാരായ കാംപലും ലൂയിലും പൂജ്യത്തിന് മടങ്ങി. നിക്കോളാസ് പൂരൻ 20 റൺസെടുത്തു

49 റൺസെടുത്ത പൊള്ളാർഡാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. പൂരനും പൊള്ളാർഡും ഒഴിച്ച് മറ്റാരും രണ്ടക്കം തികച്ചില്ല. അഞ്ച് പേരാണ് വിൻഡീസ് നിരയിൽ പൂജ്യത്തിന് പുറത്തായത്. ഇന്ത്യക്ക് വേണ്ടി സെയ്‌നി 3 വിക്കറ്റുകൾ വീഴ്ത്തി. ഭൂവനേശ്വർ കുമാർ രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, കൃനാൽ പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി

മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കവും പതർച്ചയോടെയായിരുന്നു. പരുക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ധവാൻ ഒരു റൺസുമായി മടങ്ങി. രോഹിത് ശർമ 24 റൺസിനും കോഹ്ലി 19 റൺസിനും മടങ്ങി. റിഷഭ് പന്ത് നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യനായി മടങ്ങി

മനീഷ് പാണ്ഡെ 19 റൺസും കൃനാൽ പാണ്ഡ്യ 12 റൺസുമെടുത്തു. ജഡേജ 10 റൺസുമായും വാഷിംഗ്ടൺ സുന്ദർ 8 റൺസുമായും പുറത്താകാതെ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *