ഇന്ത്യ-വിൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; പുതു നിരയുമായി രണ്ട് ടീമുകളും

  • 153
    Shares

ഇന്ത്യ-വിൻഡീസ് ടി20 പരമ്പരക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകൾ വിജയിച്ച ഇന്ത്യ വൈറ്റ് വാഷാണ് ലക്ഷ്യം വെക്കുന്നത്. ടി20 സ്‌പെഷ്യലിസ്റ്റുകൾ ഒപ്പം ചേർന്നതിന്റെ ആവേശത്തിലാണ് രണ്ട് ടീമുകളും

കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറുടെ റോളിലെത്തും. ദിനേശ് കാർത്തികും അവസാന ഇലവനിൽ ഇടം നേടിയേക്കും. കുൽദീപ്-ചാഹൽ സ്പിൻ ത്രയത്തിൽ ഒരാൾ പുറത്തിരിക്കും. ഭുവനേശ്വറും ഭുംറയും കളിച്ചേക്കും. ഖലീൽ അഹമ്മദിന്റെ കാര്യത്തിൽ തീരുമാനമായില്ല

ജേസൺ ഹോൾഡർക്ക് പകരം ബ്രാത്ത് വെയ്റ്റിന്റെ നേതൃത്വത്തിലാണ് വിൻഡീസ് ഇറങ്ങുന്നത്. പൊള്ളാർഡ് ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ടീമിലിടം നേടിയെങ്കിലും ആന്ദ്രെ റസ്സൽ ഇതുവരെ ഇന്ത്യയിൽ എത്താത്തത് വിൻഡീസ് ടീമിനെ കുഴയ്ക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *