ബാറ്റേന്തിയവർ വെളിച്ചപ്പാടായി; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ

Loading...
  • 152
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് എന്ന നിലയിൽ. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ സെഞ്ച്വറി സ്വന്തമാക്കി. ഒന്നാം ദിനം കളി നിർത്തുമ്പോൾ വിരാട് കോഹ്ലിയും റിഷഭ് പന്തുമാണ് ക്രീസിൽ

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും പൃഥ്വിയും പൂജാരും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 206 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുണ്ടാക്കിയത്. ഏകദിന ശൈലിയിലാണ് പൃഥ്വി ബാറ്റേന്തിയത്. 99 പന്തിൽ കൗമാര താരം സെഞ്ച്വറി തികച്ചു.

154 പന്തിൽ 19 ഫോറുകൾ സഹിതം 134 റൺസെടുത്ത് പൃഥ്വി ഷാ പുറത്തായി. പൂജാര 86 റൺസിൽ വീണു. അജിങ്ക്യ രഹാനെ 41 റൺസെടുത്ത് പുറത്തായി. കോഹ്ലി 72 റൺസുമായും പന്ത് 17 റൺസുമായും ക്രീസിലുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *