രാജ്‌കോട്ടിൽ ഇന്ത്യ സ്വന്തമാക്കിയത് റെക്കോർഡുകൾ തകർത്തെറിഞ്ഞ വിജയം

  • 132
    Shares

രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയത് റെക്കോർഡ് വിജയം. രണ്ട് റെക്കോർഡുകളാണ് രാജ്‌കോട്ടിൽ പിറന്നത്. ഇന്നിംഗ്‌സിനും 271 റൺസുമായിരുന്നു ഇന്ത്യൻ ജയം.

മത്സരത്തിന്റെ മൂന്നാം ദിവസമാണ് ഇന്ത്യ ഇന്നിംഗ്‌സിനും 271 റൺസിനും വിജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. അഫ്ഗാനിസ്ഥാനെതിരെയുള്ളതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഇന്നിംഗ്‌സിനും 262 റൺസിനുമായിരുന്നു അഫ്ഗാനെതിരായ ജയം.

ഇന്ത്യയിൽ നിന്നുള്ള നൂറാം ടെസ്റ്റ് വിജയമെന്ന പ്രത്യേകതയും ഇന്നത്തെ ജയത്തിനുണ്ട്. സ്വന്തം രാജ്യത്ത് നൂറ് ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്ന നാലാമത്തെ ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *