മൂന്ന് വിക്കറ്റുകൾ വീണു, കരുതലോടെ ഇന്ത്യ മുന്നോട്ട്; കോഹ്ലിക്ക് അർധസെഞ്ച്വറി

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് പതിഞ്ഞ തുടക്കം. മത്സരം 29ാം ഓവറിലേക്ക് കടക്കുമ്പോൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. രോഹിത് ശർമ, ലോകേഷ് രാഹുൽ, വിജയ് ശങ്കർ എന്നിവരാണ് പുറത്തായത്.

മികച്ച ഫോമിൽ ബാറ്റിംഗ് ആരംഭിച്ച രോഹിത് വൻ സ്‌കോർ നേടുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് പുറത്തായത്. 23 പന്തിൽ ഒരു ഫോറും സിക്‌സും സഹിതം 18 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. രാഹുൽ 48 റൺസെടുത്ത് പുറത്തായി.

നാലാം നമ്പറിൽ വിജയ് ശങ്കർ ഒരിക്കൽ കൂടി പരാജയപ്പെട്ടു. 14 റൺസുമായി വിജയ് മടങ്ങി. നിലവിൽ 50 റൺസുമായി കോഹ്ലിയും ഒരു റൺസുമായി കേദാർ ജാവുമാണ് ക്രീസിൽ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *