പത്ത് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് സിറാജ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

  • 177
    Shares

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിന് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 30 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. അവസാന ദിവസം കളി അവസാനിക്കാൻ വെറും ഏഴ് പന്തുകൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു ഇന്ത്യ ജയം നേടിയത്. ഏഴ് പന്തുകൾ കൂടി പ്രതിരോധിക്കാൻ സാധിച്ചിരുന്നുവെങ്കിൽ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ദക്ഷിണാഫ്രിക്കക്ക് സാധിക്കുമായിരുന്നു

രണ്ടിന്നിംഗ്‌സിലുമായി പത്ത് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 56 റൺസിന് 5 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് രണ്ടാം ഇന്നിംഗ്‌സിൽ 73 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അവസാന വിക്കറ്റും സിറാജാണ് വീഴ്ത്തിയത്

ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 584 റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 246നും രണ്ടാം ഇന്നിംഗ്‌സിൽ 308നും പുറത്തായി

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *