വിൻഡീസ് 153ന് പുറത്ത്; ഇന്ത്യക്ക് 224 റൺസിന്റെ പടുകൂറ്റൻ ജയം

  • 221
    Shares

നാലാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 224 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് 153 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി

മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഖലീൽ അഹമ്മദും കുൽദീപ് യാദവുമാണ് വിൻഡീസിനെ തകർത്തത്. ഭുവനേശ്വർ കുമാറും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് റൺ ഔട്ടുകളും മത്സരഗതിയെ നിർണയിച്ചു. 54 റൺസെടുത്ത ജേസൺ ഹോൾഡറാണ് വീൻഡീസിന്റെ ടോപ് സ്‌കോറർ

നേരത്തെ രോഹിത് ശർമയുടെയും അമ്പട്ടി റായിഡുവിന്റെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്. രോഹിത് 162 റൺസും റായിഡു 100 റൺസുമെടുത്ത് പുറത്തായി. ധവാൻ 38 റൺസെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *