അജയ്യരായി ഇന്ത്യ, രോഹിതിനും കോഹ്ലിക്കും അര്‍ധസെഞ്ച്വറി; കിവീസിനെതിരെ പരമ്പര സ്വന്തമാക്കി

Loading...
  • 768
    Shares

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ ജയം. കിവീസ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അർധ സെഞ്ച്വറികൾ നേടിയ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് മൂന്നാം മത്സരവും ഇന്ത്യ വരുതിയിലാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

മികച്ച തുടക്കമാണ് ഓപണർമാർ മൂന്നാം ഏകദിനത്തിലും നൽകിയത്. നല്ല രീതിയിൽ തുടങ്ങിയെങ്കിലും സ്‌കോർ 39ൽ നിൽക്കെ ഇന്ത്യക്ക് ധവാനെ നഷ്ടപ്പെട്ടു. 27 പന്തിൽ 28 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നാലെ എത്തിയ കോഹ്ലിയും രോഹിതും ചേർന്ന് ഇന്ത്യൻ സ്‌കോർ 152 വരെ എത്തിച്ചു. 77 പന്തിൽ രണ്ട് സിക്‌സും 3 ഫോറുമടക്കം 62 റൺസെടുത്ത രോഹിത് പുറത്ത്. തൊട്ടുപിന്നാലെ 60 റൺസെടുത്ത കോഹ്ലിയും പുറത്തായി

പിന്നീട് ക്രീസിൽ ഒന്നിച്ച അമ്പട്ടി റായിഡുവും ദിനേശ് കാർത്തികും ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. റായിഡു 40 റൺസുമായും കാർത്തിക് 38 റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 49 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വീതം വിക്കറ്റുകളെടുത്ത ഭുവനേശ്വർ കുമാർ, ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് കിവീസിനെ 243ൽ ഒതുക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *