പതിനൊന്ന് ക്യാച്ചുകളുമായി റിഷഭ് പന്ത് ലോക റെക്കോർഡിൽ; ഓസീസ് മണ്ണിലെ ഇന്ത്യൻ വിജയം പത്ത് വർഷത്തിന് ശേഷം

Loading...
  • 1.1K
    Shares

ചരിത്രം കുറിച്ച വിജയമാണ് അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഇന്ന് നേടിയത്. ഓസീസ് മണ്ണിൽ പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലായിരുന്നു ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് വിജയിച്ചത്.

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ ജയിക്കുന്നത് ഇതാദ്യമാണ്. ഒരു കലണ്ടർ വർഷത്തിൽ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ബഹുമതിയും ഇന്ത്യയെ തേടിയെത്തി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ നായകനെന്ന ബഹുമതി വിരാട് കോഹ്ലിയും സ്വന്തമാക്കി.

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തും അപൂർവമായ റെക്കോർഡിന് ഉടമയായി. മത്സരത്തിലാകെ പതിനൊന്ന് ക്യാച്ചുകളാണ് റിഷഭ് എടുത്തത്. ആദ്യ ഇന്നിംഗ്‌സിൽ ആറ് ക്യാച്ചുകളും രണ്ടാമിന്നിംഗ്‌സിൽ അഞ്ച് ക്യാച്ചുകളും. ഇതോടെ എ ബി ഡിവില്ലിയേഴ്‌സ്, ജാക്ക് റസ്സൽ എന്നിവർക്കൊപ്പം ലോക റെക്കോർഡ് പങ്കിടുകയാണ് പന്ത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *