ഇംഗ്ലീഷ് മണ്ണിലെ ഇന്ത്യൻ വിജയഗാഥ; ആഘോഷം കുറക്കാതെ ക്രിക്കറ്റ് ലോകം

  • 386
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യൻ വിജയത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകത്തെ മഹാരഥൻമാർ. ടി20 പരമ്പര സ്വന്തമാക്കിയതിന് ശേഷം ഇറങ്ങിയ ആദ്യ ഏകിദന മത്സരത്തിലും ഇന്ത്യൻ ടീമിന്റെ സർവാധിപത്യമായിരുന്നു കണ്ടത്. ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ കുൽദീപ് യാദവ് കറക്കിവീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ രോഹിത് ശർമ നിറഞ്ഞാടുകയും ചെയ്തു

49.5 ഓവറിൽ ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കാനും അവർ മുന്നോട്ടു വെച്ച 269 എന്ന വിജയലക്ഷം പത്തോവർ ബാക്കി നിൽക്കെ തന്നെ മറികടക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.

രോഹിത് ശർമയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പ്രത്യേകത. ഹിറ്റ്മാൻ തന്റെ പഴയ ഫോമിലേക്ക് ഉയർന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. ബൗളിംഗിൽ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകൾ പിഴുത് കുൽദീപ് യാദവ് ശക്തി തെളിയിക്കുകയും ചെയ്തു. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും കുൽദീപിനെയായിരുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവരാണ് ഇന്ത്യൻ ജയത്തെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *