ചരിത്രം കുറിക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ചൈനയിലേക്ക്

  • 327
    Shares

അതിർത്തി തർക്കമൊക്കെ മാറ്റിവെച്ച് ചൈനയിൽ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം. ചരിത്രത്തിൽ ആദ്യമായി ചൈനയുമായി അവരുടെ സൗഹൃദ ഫുട്‌ബോൾ മത്സരം കളിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ടീം

ഒക്ടോബർ 8നും പതിനാറിനുമിടയിലായിരിക്കും മത്സരം. ഒക്ടോബർ 13ന് മത്സരം നടത്താനാണ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ ആലോചിക്കുന്നത്.

ഇതിന് മുമ്പായി പതിനേഴ് തവണ ഇന്ത്യയും ചൈനയും തമ്മിൽ മത്സരിച്ചിട്ടുണ്ട്. പക്ഷേ എല്ലാ മത്സരങ്ങളും ഇന്ത്യയിൽ വെച്ചായിരുന്നു. 1997ൽ കൊച്ചിയിൽ നടന്ന നെഹ്‌റു കപ്പിലാണ് ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്.

അടുത്ത ജനുവരിയിൽ യുഎഇയിൽ നടക്കുന്ന എഎഫ്‌സി കപ്പ് ടൂർണമെന്റിന് മുന്നോടിയായാണ് ഇന്ത്യ ചൈനയിൽ പര്യടനം നടത്തുന്നത്. ചൈനയുമായുള്ള മത്സരത്തിൽ ഒന്നിൽ പോലും ഇതുവരെ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. പതിനേഴ് മത്സരങ്ങളിൽ പന്ത്രണ്ടെണ്ണം ചൈന വിജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിൽ പിരിയുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *