ലാ ലീഗ വമ്പൻമാരുമായി പോരടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ്; കളി അടുത്ത മാസം

  • 375
    Shares

ഐഎസ്എൽ അഞ്ചാം സീസണിലേക്കുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി ലാലീഗയിലെ വമ്പൻമാരെ ബ്ലാസ്റ്റേഴ്‌സ് നേരിടുമെന്നാണ് വാർത്തകൾ. ഐഎസ്എല്ലിന് മുമ്പായി ടീമിനെ അണിയിച്ചൊരുക്കാനാണ് കോച്ച് ഡേവിഡ് ജയിംസിന്റെ തീരുമാനം.

ലാലീഗ കരുത്തരായ ജിറോണയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്. അടുത്ത മാസം കൊച്ചിയിലാകും മത്സരമെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ലാ ലീഗ സീസണിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ടീമാണ് ജിറോണ.

യൂറോപ്പിലെ മുൻനിര ടീമിനെതിരെ മത്സരിച്ച് ടീമിന്റെ ശക്തി ദൗർബല്യങ്ങൾ കണ്ടെത്തുകയാണ് മാനേജ്‌മെന്റ് ലക്ഷ്യംവെക്കുന്നത്. യൂറോപ്പ് മുൻനിര ക്ലബ്ബുമായി മത്സരിക്കുന്ന രണ്ടാമത്തെ ഐഎസ്എൽ ടീമെന്ന പേരും ഇതോടെ ബ്ലാസ്‌റ്റേ്‌ഴ്‌സിന് സ്വന്തമാകും. ഡൽഹി ഡൈനാമോസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോംവിച്ച് ആൽബിയണുമായി 2016ൽ മത്സരിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *