ഇംഗ്ലീഷ് മണ്ണിൽ റെക്കോർഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യൻ വിജയഗാഥ

  • 779
    Shares

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിനൊപ്പം ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യൻ ടീം കുറിച്ചത് ഒരുപിടി റെക്കോർഡുകൾ. ഇന്നലെ നടന്ന ഒരൊറ്റ മത്സരത്തോടെയാണ് ഈ റെക്കോർഡുകളെല്ലാം പിറന്നത്. മൂന്നാം ട്വന്റി 20യിൽ ഇംഗ്ലണ്ട് ഉയർത്തി 199 എന്ന കൂറ്റൻ വിജയലക്ഷ്യം അനായാസം ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രോഹിത് ശർമ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ഒരു ടി20 ടൂർണമെന്റിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. രോഹിത് ശർമയും ആദ്യ മത്സരത്തിൽ കെ എൽ രാഹുലുമാണ് ഇന്ത്യക്ക് വേണ്ടി സെഞ്ച്വറികൾ നേടിയത്. 2015ൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡുപ്ലെസിസും മോർനെ വാൻവിക്കെയും സെഞ്ച്വറി നേടിയിരുന്നു

ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് കിവീസ് താരം കോളിൻ മൺറോയ്‌ക്കൊപ്പം പങ്കിടുകയാണ് രോഹിത് ശർമ. ഇന്ത്യ തുടർച്ചയായി ആറാം ടി20 സിരീസാണ് സ്വന്തമാക്കുന്നത്. 9 ടി20 സീരീസ് സ്വന്തമാക്കിയ പാക്കിസ്ഥാനാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ടി20യിൽ മൂന്നാമത്തെ വലിയ പിന്തുടരൽ ജയമാണ് ഇന്ത്യ ഇന്നലെ കുറിച്ചത്. 175 റൺസിലധികം പിന്തുടർന്ന് ഇംഗ്ലണ്ടിൽ ഒരു ടീം ജയിക്കുന്നതും ഇതാദ്യമാണ്. ഇംഗ്ലണ്ടിനെതിരെ ഇത്രയും വലിയ സ്‌കോർ പിന്തുടർന്ന് ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമായി.

രോഹിത് ശർമ ടി20യിൽ 2000 റൺസ് പൂർത്തിയാക്കി. ലോകത്തെതന്നെ അഞ്ചാമത്തെയും ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ താരവുമാണ് രോഹിത് ശർമ. വിരാട് കോഹ്ലിയാണ് രോഹിതിന് മുമ്പായി 2000 റൺസ് തികച്ചിട്ടുള്ളത്.

ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് എന്ന റെക്കോർഡ് ധോണി സ്വന്തമാക്കി. ഇന്നലെ അഞ്ച് ക്യാച്ചുകളാണ് ധോണി സ്വന്തമാക്കിയത്. കൂടാതെ ഏറ്റവും പേരെ പുറത്താക്കിയ താരമെന്ന റെക്കോർഡും ധോണിയെ തേടിയതെത്തി. അഞ്ച് ക്യാച്ചിന് പുറമെ ഒരു റൺ ഔട്ടിലും ധോണിയുടെ പങ്കാളിത്തമുണ്ടായിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *