മുംബൈയെ അവരുടെ മൈതാനത്ത് ചെന്ന് തോൽപ്പിച്ച് ജംഷഡ്പൂർ എഫ് സി
ഐഎസ്എല്ലിൽ ജംഷ്ഡ്പൂർ എഫ് സിക്ക് വിജയത്തുടക്കം. അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് ജംഷഡ്പൂർ തകർത്തു. മുംബൈയിലായിരുന്നു മത്സരം
28ാം മിനിറ്റിൽ മരിയോ അർകനും ഇഞ്ചുറി ടൈമിൽ പബ്ലോ മോർഗാഡോയുമാണ് ഗോളുകൾ നേടിയത്. തുടക്കം മുതലെ ആക്രമിച്ചാണ് ജംഷഡ്പൂർ കളിച്ചത്. മുംബൈയുടെ മികച്ച നീക്കങ്ങൾ പ്രതിരോധ നിരയിൽ തട്ടിത്തകരുകയുമായിരുന്നു.