പകരം വീട്ടി ബംഗളൂരു എഫ്‌സി; ചെന്നൈയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു

  • 31
    Shares

ഐഎസ്എല്ലിൽ ബംഗളൂരു എഫ് സിക്ക് വിജയത്തുടക്കം. കഴിഞ്ഞ സീസൺ ഫൈനലിൽ ഏറ്റ തോൽവിക്ക് അവർ പകരം വീട്ടി. നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.

41ാം മിനിറ്റിൽ സൂപ്പർ താരം മിക്കുവാണ് ബംഗളൂരുവിന്റെ ഗോൾ നേടിയത്. കൂടുതൽ സമയവും പന്ത് കൈവശം വെച്ച് ചെന്നൈയിൻ എഫ് സിയായിരുന്നു. എന്നാൽ കിട്ടുന്ന അവസരങ്ങളിൽ അതിവേഗം പ്രത്യാക്രമണം നടത്തുകയെന്ന കളിയാണ് ബംഗളൂരു കാഴ്ച വെച്ചത്. ചെന്നൈ നിരവധി അവസരങ്ങൾ പാഴാക്കിയതും ബംഗളൂരുവിന്റെ ജയത്തിലേക്ക് വഴി തുറന്നു

Leave a Reply

Your email address will not be published. Required fields are marked *