വീണ്ടും പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്; ഡൽഹിക്കെതിരെ സമനിലക്കുരുക്ക്

  • 31
    Shares

ആരാധകരെ ഞെട്ടിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ 1-1 എന്ന നിലയിലാണ് സമനില പാലിച്ചത്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് 48ാം മിനിറ്റിൽ ലീഡ് നേടിയെങ്കിലും മത്സരത്തിന്റെ 8ാാം മിനിറ്റിൽ ഡൽഹി സമനില പിടിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ അവസരങ്ങൾ തുലച്ച ബ്ലാസ്റ്റേഴ്‌സിനെ ആയിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത്. നിമിഷങ്ങൾക്കിടവിട്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഡൽഹി ബോക്‌സിലേക്ക് ഇരമ്പിയാർത്തു വന്നു. 48ാം മിനിറ്റിൽ സി കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി

ഗോൾ വീണതിന് ശേഷവും ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു. രണ്ടാം പകുതിയിൽ നർസാരിയെ പിൻവലിച്ച് പോപ്‌ളാനികിനെ ഇറക്കാനുള്ള ഡേവിഡ് ജയിംസിന്റെ നീക്കം ഫലം കാണുന്നതാണ് കണ്ടത്. മുന്നേറ്റ നിരയിൽ വേഗത കൂട്ടാനും ഒത്തൊരുമയുണ്ടാക്കാനും പോപ്‌ളാട്‌നിക്കിന്റെ സാന്നിധ്യം സഹായിച്ചു.

55ാം മിനിറ്റിൽ ഡൗങ്കലും 61ാം മിനിറ്റിൽ സഹലും മികച്ച അവസരങ്ങൾ പുറത്തേക്ക് അടിച്ചു കളിഞ്ഞു. മത്സരത്തിന്റെ 65ാം മിനിറ്റിന് ശേഷം ഡൽഹി ഡൈനാമോസ് കളി തിരിച്ചുപിടിച്ചു തുടങ്ങി. നിരന്തരമായ ആക്രമണത്തിന് ശേഷം 83ാം മിനിറ്റിൽ ആൻഡ്രിജയിലൂടെ അവർ സമനില ഗോൾ കണ്ടെത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *