അവസരങ്ങൾ പാഴാക്കി ബ്ലാസ്റ്റേഴ്‌സ്; ആദ്യ പകുതി ഗോൾ രഹിതം

  • 34
    Shares

ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കത്തയുമാണ് ഏറ്റുമുട്ടുന്നത്. മികച്ച മുന്നേറ്റമാണ് ബ്ലാസ്‌റ്റേഴ്‌സിൽ നിന്ന് ആദ്യ പകുതിയിൽ കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും പക്ഷേ ഗോൾ മാത്രം ഒഴിഞ്ഞുനിന്നു.

ആദ്യ പകുതിയിൽ അഞ്ച് കോർണറുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ചത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ മറ്റേജ് പോപ്ലാറ്റ്‌നിക്കിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിനെ ഉരുമി പുറത്തേക്ക് പോയി. രണ്ട് ടീമുകളും ആക്രമണാത്മക ഫുട്‌ബോളാണ് ആദ്യ പകുതിയിൽ പുറത്തെടുത്തത്.

പന്തടക്കം കൂടുതലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു. 36ാം മിനിറ്റിൽ മലയാളി താരമായ സഹൽ എ ടി കെയുടെ രണ്ട് താരങ്ങൾക്കിടയിലൂടെ പായിച്ച പന്ത് തലനാരിഴ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. പോപ്ലാറ്റ്‌നികും സഹലും ഡൗങ്കലും ചേർന്ന് നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *