രണ്ടടിച്ച് കൊമ്പൻമാർ; ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സീസണിൽ വിജയത്തുടക്കം

  • 372
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. പോപ്ലാറ്റ്‌നിച്ചും സ്റ്റോജനോവിച്ചുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറർമാർ

തുടക്കം മുതലെ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. മികച്ച അവസരങ്ങൾ രണ്ട് ടീമുകൾക്കും ലഭിച്ചെങ്കിലും ഗോളുകളൊന്നും പിറക്കാതെ വന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി. രണ്ടാം പകുതിയിലെ എഴുപത്തിയാറാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്.

പോപ്ലാറ്റ്‌നിച്ച് ഹെഡ്ഡറിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ നേടിയത്. എൺപത്തിമൂന്നാം മിനിറ്റിൽ എ ടി കെ താരങ്ങളെ കബളിപ്പിച്ച മുന്നേറ്റത്തിനൊടുവിൽ സ്റ്റോജനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളും നേടി.

Leave a Reply

Your email address will not be published. Required fields are marked *