വൈവിധ്യങ്ങളുടെ ഇന്ത്യ: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങിയ ടീമിൽ ഒരു അപൂർവതയുണ്ട്

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീമിൽ ഒരു അപൂർവതയുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീമിലെ 11 പേരും പതിനൊന്ന് വ്യത്യസ്ത രഞ്ജി ടീമുകളിൽ നിന്നുള്ളവരായിരുന്നു. വൈവിധ്യങ്ങളുടെ രാജ്യം എന്നറയിപ്പെടുന്ന ഇന്ത്യയുടെ ക്രിക്കറ്റ് ടീമിലും അങ്ങനെ വൈവിധ്യം നിറഞ്ഞു

നായകൻ വിരാട് കോഹ്ലി ഡൽഹി രഞ്ജി ടീമിലെ അംഗമാണ്. രോഹിത് ശർമ മുംബൈയുടെ താരവും. കെ എൽ രാഹുൽ കർണാടകയുടെ രഞ്ജി താരമാണ്. വിജയ് ശങ്കർ തമിഴ്‌നാട്ടുകാരൻ. ധോണി ജാർഖണ്ഡിന്റെയും കേദാർ ജാദവ് മഹാരാഷ്ട്രയുടെ താരവും

ഹാർദിക് പാണ്ഡ്യ ബറോഡയുടെ താരമാണ്. കുൽദീപ് യാദവ് ഉത്തർപ്രദേശിൽ നിന്നും ബുമ്ര ഗുജറാത്തിൽ നിന്നുമാണ് വരുന്നത്. മുഹമ്മദ് ഷമി ബംഗാളിന്റെ രഞ്ജി താരമാണ്. ചാഹൽ ഹരിയാനക്കാരനും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *