നന്നാക്കാനേറെയുണ്ടെന്ന് സച്ചിൻ; ടീം ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മുൻതാരങ്ങൾ

  • 122
    Shares

മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദയനീയമായി തോൽവി ഏറ്റുവാങ്ങിയ കോഹ്ലിപ്പടയെ രൂക്ഷമായി വിമർശിച്ച് മുൻ താരങ്ങൾ. സച്ചിൻ, സേവാഗ്, ലക്ഷ്മൺ തുടങ്ങിയവരാണ് വിമർശനവുമായി രംഗത്തു വന്നത്. സേവാഗ് അതിരൂക്ഷ ഭാഷയിലാണ് ടീം ഇന്ത്യയെ വിമർശിക്കുന്നത്.

തോൽക്കുമ്പോൾ കൂടെ നിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒന്ന് പൊരുതാൻ പോലും ചെയ്യാതെ കീഴടങ്ങിയ ടീം നിരാശപ്പെടുത്തിയതെന്ന് സേവാഗ് തുറന്നടിച്ചു. തിരിച്ചുവരാനുള്ള ആത്മവിശ്വാസം ടീമിനുണ്ടാകട്ടെയെന്നും സേവാഗ് ട്വീറ്റ് ചെയ്തു.

ഒരുപാട് മെച്ചപ്പെടാനുണ്ടെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. എല്ലാ മേഖലയിലും മികവ് വരുത്തേണ്ടതുണ്ട്. മികച്ച വിജയം നേടിയ ഇംഗ്ലണ്ടിനെ അഭിന്ദിക്കുന്നതായും സച്ചിൻ ട്വീറ്റ് ചെയ്തു. ബാറ്റ്്‌സ്മാൻമാർ ഇനിയെങ്കിലും സാഹചര്യം മനസ്സിലാക്കി കളിക്കണമെന്ന് ലക്ഷ്മൺ പറഞ്ഞു. തെറ്റുകളിൽ നിന്ന് ടീം പാഠം ഉൾക്കൊള്ളട്ടെയെന്നും ലക്ഷ്മൺ ട്വീറ്റ് ചെയ്തു

ഒരു ബാറ്റ്‌സ്മാനും ആത്മവിശ്വാസമില്ലായിരുന്നുവെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. പൊരുതാതെ കീഴടങ്ങിയത് അത്രയേറെ നിരാശപ്പെടുത്തുന്നു. രണ്ടാം മത്സരത്തിൽ ഇന്നിംഗ്‌സിനും 158 റൺസിനുമാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്‌

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *