വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും; എല്ലാ കണ്ണുകളും ധോണിയിലേക്ക്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ടീമിൽ മഹേന്ദ്ര സിംഗ് ധോണിയുണ്ടാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിൻഡീസ് പര്യടനത്തിൽ നിന്ന് മാറി നിന്നാലും ഭാവിയിൽ ധോണി ടീമിലുണ്ടാകുമോ എന്നതടക്കമുള്ള സൂചനകൾ നാളത്തെ ടീം പ്രഖ്യാപനത്തിൽ നിന്നുമറിയാം

ടീമിൽ ഇടം നേടാനായില്ലെങ്കിൽ ധോണി വിരമിച്ചേക്കുമെന്ന വാർത്തകളും വരുന്നുണ്ട്. വിൻഡീസിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യക്കുള്ളത്. ടെസ്റ്റിൽ വൃദ്ധിമാൻ സാഹയും ഏകദിനത്തിൽ റിഷഭ് പന്തും കീപ്പർമാരാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

ലോകകപ്പോടു കൂടി ധോണി വിരമിച്ചേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. 38ാം വയസ്സിലെത്തി നിൽക്കുന്ന ധോണിയുടെ കരിയർ ഏതാണ്ട് അവസാനഘട്ടത്തിലാണ്. എന്നാൽ സെമിയിൽ പുറത്തായതിന് ശേഷം വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോൾ ധോണിയും കോഹ്ലിയും മൗനം പാലിക്കുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *