ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ പുതുമുഖം, രാഹുൽ, ധവാൻ ടീമിലില്ല

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗില്ലാണ് ടീമിലെ പുതുമുഖം. വിൻഡീസ് പര്യടനത്തിൽ പരാജയപ്പെട്ട കെ എൽ രാഹുൽ പുറത്തായി. ശിഖർ ധവാനും ടീമിലില്ല

ഋഷഭ് പന്തിനെ നിലനിർത്തി. പന്തും വൃദ്ധിമാൻ സാഹയുമാണ് ടീമിലെ കീപ്പർമാർ. അശ്വിൻ തിരിച്ചെത്തിയപ്പോൾ ഉമേഷ് യാദവ് പുറത്തായി. ഹനുമ വിഹാരിയെ നിലനിർത്തിയിട്ടുണ്ട്

വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവിന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *