ശിഖർ ധവാന് പിന്നാലെ മറ്റൊരു താരത്തിനും പരുക്ക്; ഇന്ത്യൻ ടീം കടുത്ത പ്രതിസന്ധിയിൽ
ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ പുരോഗമിക്കവെ ഇന്ത്യൻ ടീമിലെ മറ്റൊരു താരം കൂടി പരുക്കിന്റെ പിടിയിൽ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിനിടെ ഓൾ റൗണ്ടർ വിജയ് ശങ്കറിനാണ് പരുക്കേറ്റത്. ബുമ്രയുടെ യോർക്കറുകളിലൊന്ന് വിജയ് ശങ്കറിന്റെ കാൽ വിരലിൽ കൊള്ളുകയായിരുന്നു
വേദന കൊണ്ട് പുളഞ്ഞ വിജയ് ശങ്കറിനെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം
ധവാന്റെ പരുക്കിനെ തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒവിവാക്കിയിരുന്നു. റിഷഭ് പന്താണ് ധവാന് പകരക്കാരനായി ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ധവാന്റെ അഭാവത്തിൽ ലോകേഷ് രാഹുലാണ് ഇന്നിംഗ്സ് ഓപൺ ചെയ്തത്. വിജയ് ശങ്കർ ആറാമനായി ഇറങ്ങുകയും ചെയ്തിരുന്നു. മത്സരത്തിൽ രണ്ട് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.