വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് ഫോർമാറ്റിലും കോഹ്ലി നായകൻ, ധവാൻ തിരിച്ചെത്തി, ധോണിക്ക് പകരം പന്ത്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണിക്ക് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി എത്തും. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും പന്ത് ഉൾപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ടീമിൽ വൃദ്ധിമാൻ സാഹയും കീപ്പറായി ഉൾപ്പെട്ടിട്ടുണ്ട്.

ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ടെസ്റ്റ് ടീമിൽ മാത്രമേ ഉൾപ്പെട്ടിട്ടുള്ളു. രോഹിത് ശർമയെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്. മൂന്ന് ഫോർമാറ്റിലും വരാട് കോഹ്ലി തന്നെ ഇന്ത്യയെ നയിക്കും. ലോകകപ്പിനെ പരുക്കിനെ തുടർന്ന് പുറത്തുപോയ ശിഖർ ധവാൻ ടീമിലേക്ക് തിരിച്ചെത്തി.

ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ടി20 മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കളിക്കും.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രോഹിത് ശർമ, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്

ഏകദിന ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ചാഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, നവ് ദീപ് സെയ്‌നി

ടി20 ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹാർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചഹാർ, നവ് ദീപ് സെയ്‌നി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *