നാലാം നമ്പറിൽ ആര് വരും: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

  • 55
    Shares

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പതിനഞ്ചംഗ ടീമിനെയാകും പ്രഖ്യാപിക്കുക. വൈകുന്നേരം മൂന്നരക്ക് മുംബൈയിലാണ് ടീം പ്രഖ്യാപനം. നാലാം നമ്പറിൽ ആരെത്തുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അമ്പട്ടി റായിഡു, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരാണ് നാലാം നമ്പറിലേക്ക് പ്രതീക്ഷയർപ്പിച്ച് ഇരിക്കുന്നത്. മറ്റ് സ്ഥാനങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. രോഹിത് ശർമയും ശിഖർ ധവാനും ഓപണർമാരാകും. നായകൻ വിരാട് കോഹ്ലി മൂന്നാം നമ്പറിൽ ഇറങ്ങും. മഹേന്ദ്രസിംഗ് ധോണി ഒന്നാം നമ്പർ കീപ്പറായും ടീമിലുണ്ടാകും

രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്നതിനാൽ റിഷഭ് പന്തിനാണ് കൂടുതൽ സാധ്യത. അതേസമയം കാർത്തിക്ക് ടീമിൽ ഉൾപ്പെടുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ജസ്പ്രീത് ഭുംറ., ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ പേസർമാരായി ടീമിൽ ഉണ്ടാകും. കുൽദീപ് യാദവും യുസ് വേന്ദ്ര ചാഹലും സ്പിൻ കൈകാര്യം ചെയ്യും. ഓൾ റൗണ്ടർ സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പരിഗണിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *