ധവാൻ പുറത്ത്, പൃഥ്വി, മായങ്ക് ടീമിൽ; അടിമുടി മാറ്റങ്ങളുമായി വിൻഡീസ് പരമ്പരക്കുള്ള ടീം

  • 134
    Shares

വെസ്റ്റ് ഇൻഡീസുമായുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റൻ. അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിലെ മോശം പ്രകടനത്തെ തുടർന്ന് ശിഖർ ധവാനെ ടീമിൽ നിന്നൊഴിവാക്കി. യുവതാരം പൃഥ്വി ഷാ, മായങ്ക് അഗർവാൾ എന്നിവർ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ധവാന് പുറമെ ഇഷാന്ത് ശർമയെയും ടീമിൽ നിന്നൊഴിവാക്കി. അതേസമയം ഇംഗ്ലണ്ട് പരമ്പര ടീമിലുണ്ടായിരുന്ന ഹനുമൻ വിഹാരിയെ നിലനിർത്തി. കെ എൽ രാഹുലാകും ഓപണർ. റിഷഭ് പന്ത് കീപ്പറാകും. മുഹമ്മദ് സിറാജും ടീമിലെത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ഒക്ടോബർ 4നും രണ്ടാം മത്സരം ഒക്ടോബർ 12നുമാണ്

ടീം: വിരാട് കോഹ്ലി, കെ എൽ രാഹുൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാൻ വിഹാരി, റിഷഭ് പന്ത്, അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *