വിറപ്പിച്ച ശേഷം ഓസീസ് കീഴടങ്ങി; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം

Loading...
  • 545
    Shares

അഡ്‌ലെയ്ഡിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 31 റൺസിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 323 റൺസിലേക്ക് ബാറ്റേന്തിയ ഓസീസ് 291 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

അഞ്ചാം ദിനമായ ഇന്ന് 104/4 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് വേണ്ടി ഷോൺ മാർഷ് അർധ സെഞ്ച്വറി തികച്ചു. 60 റൺസെടുത്ത മാർഷിനെ ബുമ്ര വീഴത്തി. പിന്നാലെ ടിം പെയ്‌നും കമ്മിൻസും മിച്ചൽ സ്റ്റാർക്കും ലിയോണും വാലറ്റത്ത് പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു

അവസാന വിക്കറ്റിൽ 32 റൺസാണ് ലിയോണും ഹാസിൽവുഡും ചേർന്ന് കൂട്ടിച്ചേർത്തത്. ലിയോൺ ക്രീസിൽ തുടർന്നത് ഇന്ത്യക്ക് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. ഒടുവിൽ ഹാസിൽവുഡ്ഡിനെ വീഴ്ത്തി അശ്വിൻ ഇന്ത്യയുടെ വിജയം കുറിച്ചു. ലിയോൺ 38 റൺസുമായി പുറത്താകാതെ നിന്നു. കമ്മിൻസ്, സാറ്റാർക്ക് എന്നിവർ 28 റൺസ് വീതം നേടി. ടിം പെയ്ൻ 41 റൺസെടുത്തു

ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 250 റൺസാണ് നേടിയത്. ഓസീസ് 235ന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 307 റൺസെടുത്തു. വിജയലക്ഷ്യമായി 323 റൺസ് തേടിയിറങ്ങിയ ഓസീസ് 291ന് പുറത്തായി. ആദ് ഇന്നിംഗ്‌സിൽ സെഞ്ച്വറിയും രണ്ടാമിന്നിംഗ്‌സിൽ അർധ സെഞ്ച്വറിയും നേടിയ ചേതേശ്വർ പൂജാരയാണ് മത്സരത്തിലെ താരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *