692 റൺസുമായി ഓറഞ്ച് ക്യാപ് ഡേവിഡ് വാർണർക്ക്; പർപ്പിൾ ക്യാപ്പ് താഹിറിന്: ഐപിഎൽ പന്ത്രണ്ടാം സീസൺ റെക്കോർഡുകൾ

ഐപിഎൽ പന്ത്രണ്ടാം സീസണിൽ മുംബൈ ഇന്ത്യൻസ് കിരീട ജേതാക്കളായപ്പോൾ കൂടുതൽ റൺസ് എടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് ഡേവിഡ് വാർണർക്ക്. സൺ റൈസേഴ്‌സ് ഹൈദരാബാദ് താരമായ വാർണർ 12 ഇന്നിംഗ്‌സുകളിൽ നിന്നായി 692 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ച്വറിയും എട്ട് അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു.

100 റൺസാണ് വാർണറുടെ സീസണിലെ ടോപ് സ്‌കോർ. 143.86 ശരാശരിയിലാണ് താരത്തിന്റെ പ്രകടനം. 21 സിക്‌സറുകളും 57 ബൗണ്ടറികളും വാർണർ സ്വന്തമാക്കി. 481 പന്തുകൾ നേരിട്ടാണ് വാർണർ 692 റൺസ് നേടിയത്.

529 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് രണ്ടാം സ്ഥാനത്തും 521 റൺസെടുത്ത ശിഖർ ധവാൻ മൂന്നാം സ്ഥാനത്തുമാണ്. ഇരുവരും 16 മത്സരങ്ങളിൽ നിന്നാണ് ഈ സ്‌കോർ നേടിയത്. നാലാം സ്ഥാനത്തുള്ള ആന്ദ്രെ റസ്സൽ 13 ഇന്നിംഗ്‌സുകളിൽ നിന്നായി 510 റൺസ് സ്വന്തമാക്കി.

ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ റെക്കോർഡ് ആന്ദ്ര റസ്സലിനാണ്. 52 സിക്‌സറുകളാണ് സീസണിൽ റസ്സൽ സ്വന്തമാക്കിയത്. 34 സിക്‌സുകൾ നേടിയ ഗെയിൽ രണ്ടാം സ്ഥാനത്തും 29 സിക്‌സുകൾ നേടിയ ഹാർദിക് മൂന്നാം സ്ഥാനത്തുമുണ്ട്.

ആറ് സെഞ്ച്വറികളാണ് പന്ത്രണ്ടാം സീസണിൽ പിറന്നത്. ഇതിൽ 114 റൺസെടുത്ത ഹൈദരാബാദ് താരം ബെയിര്‍‌സ്റ്റോയുടേതാണ് സീസണിലെ ടോപ് സ്‌കോർ. 105 റൺസെടുത്ത രഹാനെ രണ്ടാം സ്ഥാനത്തും 102 റൺസുള്ള സഞ്ജു സാംസൺ മൂന്നാം സ്ഥാനത്തുമുണ്ട്. വാർണർ, കെ എൽ രാഹുൽ, കോഹ്ലി എന്നിവർ 100 റൺസുമായി തൊട്ടുപിന്നാലെ നിൽക്കുന്നു.

26 വിക്കറ്റുകൾ സ്വന്തമാക്കിയ ചെന്നൈയുടെ ഇമ്രാൻ താഹിറിനാണ് പർപ്പിൾ ക്യാപ്പ്. 17 ഇന്നിംഗ്‌സുകളിൽ നിന്നായി 16.57 ആവറേജിലാണ് താഹിറിന്റെ 26 വിക്കറ്റ് നേട്ടം. സീസണിൽ രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും താഹിർ ആഘോഷിച്ചു. 12 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റ് നേടിയ റബാദ രണ്ടാം സ്ഥാനത്തും 17 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ നേടിയ ദീപക് ചാഹർ മൂന്നാം സ്ഥാനത്തുമുണ്ട്.

12 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റുകൾ വീഴ്ത്തിയ മുംബൈയുടെ അൽസാരി ജോസഫിന്റേതാണ് സീസണിലെ മികച്ച ബൗളിംഗ് പ്രകടനം. 11 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത മുഹമ്മദ് നബി മികച്ച പ്രകടനങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 5.50 ഇക്കോണമി റേറ്റുള്ള മുംബൈയുടെ അനുകൂൽ റോയിയുടേതാണ് ബെസ്റ്റ് ഇക്കോണമി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *