ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം പാഴായി; കോഹ്ലിപ്പട മുംബൈയോട് പരാജയപ്പെട്ടു

  • 25
    Shares

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആറ് റൺസിനാണ് ബാംഗ്ലൂരിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിന്റെ പോരാട്ടം 5 വിക്കറ്റിന് 181 റൺസിലൊതുങ്ങി

രോഹിത് ശർമ(48), സൂര്യകുമാർ യാദവ്(38), യുവരാജ് സിംഗ്(23), ഹാർദിക് പാണ്ഡ്യ(32) എന്നിവരുടെ മികവിലാണ് മുംബൈ നിശ്ചിത 20 ഓവറിൽ 187 റൺസ് എടുത്തത്.

വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്‌സും പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 7 റൺസ് അകലെ ബാംഗ്ലൂരിന് പോരാട്ടം അവസാനിപ്പിക്കേണ്ടതായി വന്നു. അവസാന പന്തിൽ ബാംഗ്ലൂരിന് ജയിക്കാനായി വേണ്ടിയിരുന്നത് 7 റൺസായിരുന്നു. എന്നാൽ ഒരു റൺസ് എടുക്കാനെ ബാംഗ്ലൂരിന് സാധിച്ചുള്ളു. അതേസമയം മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോൾ ആയിരുന്നു. ഇത് അമ്പയർമാർ കണ്ടിരുന്നില്ല

32 പന്തിൽ 6 ഫോറുകൾ സഹിതം 46 റൺസാണ് കോഹ്ലി എടുത്തത്. 41 പന്തിൽ ആറ് സിക്‌സും നാല് ഫോറും സഹിതം 70 റൺസാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. പാർഥിവ് പട്ടേൽ 31 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *