കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ബാംഗ്ലൂർ ജയിച്ചു; പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്തു

  • 65
    Shares

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂർ തകർത്തത്. സീസണിലെ ബാംഗ്ലൂരിന്റെ ആദ്യ ജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. ബാംഗ്ലൂർ 19. 2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 59 റൺസുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സാണ് മത്സരത്തിലെ താരം. 38 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഡിവില്ലിയേഴ്‌സ് 59 റൺസ് നേടിയത്.

കോഹ്ലി 53 പന്തിൽ എട്ട് ഫോറുകൾ സഹിതം 67 റൺസെടുത്ത് പുറത്തായി. പാർഥിവ് പട്ടേൽ 19 റൺസെടുത്തു. സ്റ്റോണിസ് 16 പന്തിൽ 28 റൺസുമായി ഡിവില്ലിയേഴ്‌സിനൊപ്പം ജയം പൂർത്തിയാക്കി.

നേരത്തെ 64 പന്തിൽ 5 സിക്‌സും 10 ഫോറും സഹിതം 99 റൺസുമായി പുറത്താകാതെ നിന്ന ക്രിസ് ഗെയിലിന്റെ മികവിലാണ് പഞ്ചാബ് സ്‌കോർ 173ൽ എത്തിച്ചത്. മൻദീപ് സിംഗ് 18, രാഹുൽ 18, മായങ്ക് 15 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *