ബാംഗ്ലൂരിന് സീസണിലെ ഏഴാം തോൽവി; പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു

  • 90
    Shares

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് സീസണിലെ ഏഴാം തോൽവി. ഇന്നലെ മുംബൈ ഇന്ത്യൻസിനോടും തോൽവി വഴങ്ങിയതോടെ റോയൽ ചലഞ്ചേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19 ഓവറിൽ മുംബൈ വിജയലക്ഷ്യം മറികടന്നു

ഡിവില്ലിയേഴ്‌സിന്റെയും മൊയിൻ അലിയുടെയും അർധ സെഞ്ച്വറി മികവിലാണ് ബാംഗ്ലൂർ മികച്ച സ്‌കോർ ഉയർത്തിയത്. ഡിവില്ലിയേഴ്‌സ് 75 റൺസും മൊയിൻ അലി 50 റൺസുമെടുത്തു. പാർഥിവ് 28 റൺസിന് പുറത്തായി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല.

40 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറർ. രോഹിത് 28, സൂര്യകുമാർ യാദവ് 29, ഇഷാൻ കിഷൻ 21, ഹാർദിക് പാണ്ഡ്യ 37 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *